ദില്ലി (www.mediavisionnews.in): രാജ്യം അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തമായ നോട്ടുനിരോധനത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. നരേന്ദ്രമോദി സർക്കാരിന്റെ അങ്ങേയറ്റം വികലമായ സാമ്പത്തിക നയത്തിന്റെ ഭാഗമായിട്ടായിരുന്നു നോട്ടുനിരോധനം വന്നത്. 2016 നവംബർ 8 രാത്രി എട്ട് മണിക്കാണ് മോദി അപ്രതീക്ഷിതമായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിക്കുന്നതായി അറിയിച്ചത്.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് സമാനമായി ഇന്ന് രാത്രി മാധ്യമങ്ങളിലൂടെ മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
സംഘ്പരിവാർ ബുദ്ധിയാണ് മോദിയെ കൊണ്ട് നോട്ടുനിരോധനമെന്ന വലിയ മണ്ടത്തരം ചെയ്യിപ്പിച്ചത്. 1978ൽ നോട്ടുനിരോധന കാലത്ത് നിരോധിച്ച നോട്ടുകളുടെ 25 ശതമാനവും തിരിച്ചെത്തിയിരുന്നു. ഇതാവർത്തിക്കുമെന്നാണ് മോദിയുടെ സംഘ്പരിവാർ ബുദ്ധിയിൽ തോന്നിച്ചത്. എന്നാൽ പ്രചാരത്തിലിരുന്ന നോട്ടിന്റെ 99.3 ശതമാനവും ബാങ്കിൽ തിരിച്ചെത്തിയതോടെയാണ് മോദിയുടെ ചരിത്രപരമായ വിഡ്ഡിത്തരം വ്യക്തമാകുന്നത്.