പൗരത്വനിയമഭേദഗതിക്ക് സ്റ്റേ ഇല്ല,കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച സമയം നൽകി,ഏപ്രിൽ 9ന് വീണ്ടും വാദം

0
260

ദില്ലി: പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടിതക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് ലീഗിനായി കപിൽ സിബൽ വാദിച്ചു.ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ല..അതിനാല്‍ സറ്റേ വേണം.സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേട്ടുകുടെ എന്ന് സിബിൽ ചോദിച്ചു.മൂന്ന് മാസം നീണ്ടു നിൽക്കുന്ന നടപടിയെന്നും , സ്റ്റേ നല്‍കിയാല്‍ ,ആ സാഹചര്യത്തിൽ അഭയാർത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു.സ്റ്റേ വേണമെന്ന അപേക്ഷകളിൽ ഏപ്രിൽ 9ന് വാദം കേള്‍ക്കുെമന്ന് സുപ്രീംകോടതി വ്യക്തമാക്കി.അതുവരെ പൗരത്വം നല്കില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here