ദില്ലി: 1376.35 കോടി രൂപ സർ ചാർജ്ജ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതയിൽ ഹർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി. രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒടുവിൽ അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തുകയായിരുന്നു. 50,000 രൂപയാണ് അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തിയത്. വൈദ്യുതി വില നൽകുന്നതിലെ കാലതാമസത്തിന് സർചാർജ് വേണ്ടെന്നും കോടതി വ്യക്തമാക്കി.
സർചാർജ് ഈടാക്കണം എന്ന അദാനി ഗ്രൂപ്പിന്‍റെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു. 1376.35 കോടി രൂപ വേണമെന്നായിരുന്നു ഹർജി. ഈ തുകയ്ക്ക് അദാനി പവറിന് അർഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2020 ൽ കേസ് തീർപ്പാക്കിയ ശേഷം വീണ്ടും അപേക്ഷ നൽകിയതിനാണ് പിഴ ചുമത്തിയത്.