ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിന്നാലെയാണു ലീഗും ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് വിവരങ്ങൾ പുറത്തുവന്നത്.
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 മുതലുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിൽ ബി.ജെ.പിയായിരുന്നു ബഹുഭൂരിഭാഗവും സ്വന്തമാക്കിയത്. 6,000 കോടിയിലേറെ രൂപയാണ് ബി.ജെ.പി സ്വീകരിച്ചത്. രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസും മൂന്നാം സ്ഥാനത്ത് കോൺഗ്രസുമാണുള്ളത്. ബി.ആർ.എസ്സും ടി.ഡി.പിയും എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും ആം ആദ്മി പാർട്ടിയുമെല്ലാം ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ കൂട്ടത്തിലുണ്ട്.