കുറ്റവാളികളെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് പതിവാണ്. എന്നാൽ അടുത്തിടെ, ചില കള്ളന്മാരെ കയ്യോടെ പിടികൂടാൻ കളക്ടർ തന്നെ വേഷം മാറിയിറങ്ങേണ്ടി വന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇവിടുത്തെ ദിദാ മായ് ഹെൽത്ത് കെയർ സെന്‍ററിൽ രോഗിയായി അഭിനയിച്ച് എത്തിയ കളക്ടർ നടത്തിയ രഹസ്യ ഓപ്പറേഷനിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
#WATCH | Uttar Pradesh: Sub-Divisional Magistrate Sadar Kriti Raj inspected a government health centre in Firozabad, after receiving several complaints regarding inconveniences faced by patients.
(Source: SDM Office) pic.twitter.com/UZamZhpvxJ
— ANI UP/Uttarakhand (@ANINewsUP) March 13, 2024
2021 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ക്രാതി രാജ്. രോഗിയുടെ വേഷത്തിൽ ഡോക്ടറോട് സംസാരിച്ച അവർ അദ്ദേഹത്തിന്‍റെ പെരുമാറ്റം പ്രൊഫഷണലല്ലെന്നും റിപ്പോർട്ട് ചെയ്തു. കൂടാതെ, ആശുപത്രി രജിസ്റ്ററിൽ ജീവനക്കാർ ഹാജരാണെങ്കിലും ഭൂരിഭാഗം ആളുകളും ജോലിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപരിപാലന കേന്ദ്രത്തിൽ ശുചിത്വവും വൃത്തിയും അൽപ്പം പോലും ഇല്ലെന്നും ക്രാതി രാജ് റിപ്പോര്‍ട്ട് ചെയ്തു. കലക്ടർ ആശുപത്രിയിൽ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍, ആശുപത്രിയില്‍ കാലഹരണപ്പെട്ട മരുന്നുകളാണ് രോഗികൾക്ക് നൽകുന്നതെന്ന കളക്ടറുടെ വാദം ചീഫ് മെഡിക്കൽ ഓഫീസർ ഡോ റംബദൻ റാം തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് 12.05 -ന് താൻ പരിശോധന നടത്തി സ്ഥിരീകരിച്ചതാണന്നും ആശുപത്രിയില്‍ ശുചീകരണത്തിനും പെയിന്‍റിംഗിനുമുള്ള ജോലികൾ നടന്നു വിരകായാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.