ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് വിജയന്‍; അനസിന്റെ കാര്യത്തില്‍ നടക്കുന്നത് കടുത്ത അനീതി

0
210

കൊച്ചി(www.mediavisionnews.in):ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ ഇതുവരെ ഫോം കണ്ടെത്താതിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. ബെംഗളൂരു എഫ്‌സിയുമായി ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്.

സ്വന്തം സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത് കാണികള്‍ക്ക് സങ്കടമുളവാക്കുന്ന കാര്യമാണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് സമനിലയും ഒരു ജയവും ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ എടികെയോട് ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളില്‍ സമനിലയും അവസാന മത്സരത്തില്‍ പരാജയവും നുണഞ്ഞു.

ആറ് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് തുറന്നടിച്ച വിജയന്‍ വ്യക്തമായ ഗെയിം പ്ലാന്‍ പോലുമില്ലെന്നും പറഞ്ഞു. പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരേ ടീമിന്റെ പ്രകടനത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിജയന്റെ പരാമര്‍ശം.

ടീമിന് മികച്ച മധ്യനിരയില്ലെന്നും പ്രതിരോധവും ശോകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാമത്സരത്തിലും ഗോള്‍ വഴങ്ങുന്ന പ്രതിരോധം എങ്ങിനെ നല്ലതാകും. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധനിരയെ വിജയന്‍ വിമര്‍ശിച്ചു. അതേസമയം, മികച്ച ഫോമില്‍ കളിക്കുന്ന അനസ് എടത്തൊടികയെ ബെഞ്ചിലിരുത്തുന്നത് അനീതിയാണെന്നും വിജയന്‍ മനോരമയില്‍ തന്റെ കോളത്തില്‍ കുറിച്ചു. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും വിജയന്‍ കുറിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here