കേരളം ചുട്ടുപൊള്ളും; കാസർഗോഡ് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
99

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്.

യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്ന ആറു ജില്ലകളിൽ രണ്ടു മുതൽ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here