എകെഎം അഷ്‌റഫ് എംഎൽഎയുടെ ഇടപെടൽ: പ്രവാസികൾക്ക് ഡ്രൈവിങ്ങ് ടെസ്റ്റ്റ്റുകൾക്ക് പ്രത്യേക പരിഗണന നൽകാൻ കാസറഗോഡ് ആർടിഓ-യ്ക്ക് നിർദ്ദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ

0
271

ഉപ്പള: കാസറഗോട്ട് ആർടിഓ-യിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചാൽ ലേണിംഗ് ടെസ്റ്റിന് 30 ദിവസം വരെയും അത് കഴിഞ്ഞ്‌ പ്രാക്ടിക്കൽ ടെസ്റ്റിന് 60 ദിവസം മുതൽ മേലോട്ടെക്ക് കാത്തിരിക്കേണ്ട സാഹചാര്യമാണുള്ളതെന്നും ഒരു മാസത്തെ അവധിയിലും മറ്റും നാട്ടിൽ വരുന്ന പ്രവാസികൾക്ക് ലേണിംഗ് ടെസ്റ്റിന് പോലും ഡെയ്റ്റ് കിട്ടാത്ത സാഹചര്യാമാണുള്ളത്. ചിലർ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ്‌ പ്രാക്റ്റിക്കലിൽ പങ്കാളികളാകാൻ സാധിക്കാതെ മടങ്ങേണ്ടി വരുന്നെന്നും വിദേശത്തേക്ക് പോകേണ്ട ടിക്കറ്റും വിസയും ഹാജരാക്കിയാൽ പോലും കാസറഗോഡ് ആർടിഓയിൽ നിന്ന് പ്രവാസികൾക്ക് യാത്രയ്ക്ക് മുൻപുള്ള സമയം അനുവദിക്കുന്നില്ല, ഇത് പ്രവാസികളെ വലിയ പ്രയാസത്തിലാക്കുന്നതിനാൽ വിസ, ടിക്കറ്റ് പകർപ്പ് ഹാജരാക്കുന്ന പ്രവാസികളെ പ്രത്യേകം പരിഗണിച്ച് 30 ദിവസത്തിനകം ലേണിംഗ് ടെസ്റ്റിലും പ്രാക്ടിക്കൽ ടെസ്റ്റിലും പങ്കാളികളാകാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എകെഎം.അഷ്‌റഫ് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറിന് നൽകിയ പരാതിയുടെ ഫലമായി വിസ/എയർ ടിക്കറ്റ് എന്നിവ ഹാജരാക്കുന്ന പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി അവരുടെ സൗകര്യാർത്ഥം ലേണേഴ്സ് ടെസ്റ്റിന് ഹാജരാകാൻ തിയ്യതി നൽകണമെന്നും ലേണേർഴ്സ് ലൈസൻസ് ലഭിച്ച്‌ 30 ദിവസം കഴിഞ്ഞാലുടൻ അപേക്ഷകരുടെ സൗകര്യാർത്ഥം ഡ്രൈവിങ്ങ് ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ കാസറഗോഡ് ആർടിഓയ്ക്ക് ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here