ഉപ്പളയിൽ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

0
167

ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം. ഇന്നലെ രാത്രിയാണ് ഉപ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കുത്തിപൊളിക്കാൻ ശ്രമം നടന്നത്. സൈറൺ മുഴങ്ങിയതോടെ മാനേജരുടെ മൊബൈൽ ഫോണിലേക്ക് ശബ്ദം വന്നു. തുടർന്ന് അവിടെയെത്തിയപ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. സിസി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ കവർച്ചക്കാരുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയതെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here