മറ്റ് ആപ്പുകള്‍ വേണ്ടിവരില്ല; ഇനി വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ കാണും

0
281

ട്രൂകോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഇനി മറ്റ് ആപ്പുകളൊന്നും വേണ്ട. സേവ് ചെയ്യാത്ത് നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്കൊപ്പം വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാര്‍ശയോട് അനുകൂല സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍.

ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ പേരുവിവരം അറിയാന്‍ അവകാശമുണ്ടെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് വിഷയത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആരുടെ പേരിലാണോ സിം എടുക്കുന്നത് അവരുടെ പേരായിരിക്കും ഫോണില്‍ തെളിയുക. സിം എടുക്കുമ്പോള്‍ നല്‍കുന്ന കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും ഫോണ്‍ കോള്‍ ലഭിക്കുന്നയാളുടെ സ്‌ക്രീനില്‍ തെളിയുക.

LEAVE A REPLY

Please enter your comment!
Please enter your name here