ഹരിയാനയിലെ കഫേയിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായ സംഭവത്തിൽ കഫേയില്‍ നിന്നും നല്‍കിയത് ഡ്രൈ ഐസ് ആണെന്ന് പരിശോധന ഫലം. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് പരിശോധിച്ച ഡോക്ടറാണ് അത് ‘ഡ്രൈ ഐസ്’ ആണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. മരണത്തിന് വരെ കാരണമാകുന്ന ഒരു തരം ആസിഡ് ആ പാക്കറ്റിൽ അടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഐസ്ക്രീം, ഫ്രോസൺ ഡെസേർട്ടുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ കൂളിംഗ് ഏജൻ്റായി സാധാരണയായി ഉപയോഗിക്കുന്ന പദാർത്ഥമാണ് ഡ്രൈ ഐസ് എന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അഭിപ്രായപ്പെടുന്നത്.
അതേസമയം, 2019 ഒക്ടോബറിലെ എഫ്എസ്എസ്എഐ (FSSAI) നൽകിയ നിർദേശപ്രകാരം, അന്തരീക്ഷമര്‍ദ്ദത്തില്‍ ഡ്രൈ ഐസ് ഖരപദാർത്ഥത്തിൽ നിന്ന് നേരിട്ട് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വാതകമായി മാറാൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസത്തിന് (ഹൈപ്പർക്യാപ്നിയ) കാരണമാകുകയും മരണം വരെ സംഭവിക്കാൻ കാരണമാകുമെന്നും പരാമർശിക്കുന്നുണ്ട്.
Five people started throwing up blood and reported a burning sensation in their mouths after consuming dry ice that was not intended for mouth freshener at a Cafe in Gurugram.
The doctor who treated them said that dry ice can lead to death. pic.twitter.com/SiwyKy2RZd
— M.L.Ali (@liaqat0707) March 5, 2024