2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രവാസി പണമയക്കലിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29.67 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 40.33 ശതമാനവും മൂന്നാം പാദത്തിൽ 31.46 ശതമാനവും കുറവ് രേഖപ്പെടുത്തി. പണമയക്കുന്നത് കുറയുന്നത് രാജ്യത്തിന്റെ പേയ്മെന്റ് ബാലൻസിനെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് പ്രവാസി ജനസംഖ്യ വീണ്ടും ഉയരുന്നത് ഈ വർഷം പണം അയക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കുമെന്നാണ് സൂചന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ്.