വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ കുടുംബത്തോടൊപ്പം അവിടെത്തന്നെ താമസം, വെറൈറ്റി അല്ലേ?

0
164

സാധാരണ വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലേക്കാണ് പോകുന്നത് അല്ലേ? ശേഷം അവിടെയായിരിക്കും അവരുടെ ജീവിതം. എന്നാൽ, ഇന്ന് ഇതിന് മാറ്റം വന്നു. മിക്കവരും സ്വന്തം വീടുകളെടുത്ത് ഭാര്യയും ഭർത്താവും പിന്നീട് അവരുടെ മക്കളും ഒക്കെയായി അവിടെയങ്ങ് ജീവിക്കാറാണ് പതിവ്. മാതാപിതാക്കളോടൊപ്പം താമസിക്കുന്നവർ ഇന്ന് വളരെയധികം കുറവാണ്.

എന്നാൽ, ഉത്തർ പ്രദേശിലെ ജമൈപുരയെന്ന ​ഗ്രാമത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. ഇവിടെ വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയുടെ അച്ഛനോടും അമ്മയോടും കുടുംബാം​ഗങ്ങളോടുമൊപ്പം വരൻ താമസിക്കും. സ്വതവേ ഭാര്യവീട്ടിൽ താമസിക്കുന്ന പുരുഷന്മാരോട് സമൂഹത്തിന് മതിപ്പിത്തിരി കുറവാണ്. നമ്മുടെ പുരുഷാധിപത്യം തന്നെ കാരണം. എന്നാൽ, ജമൈപുരയിൽ അങ്ങനെയുള്ള വിഷയങ്ങളൊന്നും തന്നെ ഇല്ല.

ബാഗ്പത്തിലെ ഖേക്ര നഗരത്തിനുള്ളിലാണ് ജമൈപുര. 37 വർഷം മുമ്പ് ഖേക്ര പട്ടണത്തിൽ നിന്നും പെൺമക്കളെ വിവാഹം കഴിച്ച നാല് കുടുംബങ്ങൾ ഈ പ്രദേശത്ത് താമസമാക്കി. അതോടെയാണ് ഇവിടെ ഒരു ​ഗ്രാമമുണ്ടായി വരുന്നത്. തുടക്കത്തിൽ ജമൈപൂരെന്ന് വിളിക്കപ്പെട്ട പ്രദേശം ക്രമേണ ‘ജമൈപുര’ എന്ന പേര് നേടുകയായിരുന്നു. ഇവിടെ താമസിക്കുന്നവരെ ‘ജമൈസ്’ എന്നാണ് വിളിക്കുന്നത്. ഇവിടെ പിന്നീട് അഞ്ഞൂറോളം കുടുംബങ്ങൾ താമസമായി.

​ഗ്രാമം വികസിച്ചെങ്കിലും പെൺമക്കളെ വിവാഹം കഴിക്കുന്നവർ തങ്ങളോടൊപ്പം തന്നെ താമസിക്കുക എന്ന പാരമ്പര്യം അവർ കൈവിട്ടില്ല. നിലവിലെ കൗൺസിലറായ ലിയാഖത്ത് അൻസാരി, 1987 -ൽ ഇത് സ്ഥിരീകരിച്ചു. ഇവിടെനിന്നും വിവാഹം കഴിക്കുന്ന പുരുഷന്മാർ ഭാര്യയുടെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ താമസിക്കുകയാണ്. പിന്നീട്, ഈ ​ഗ്രാമത്തിന്റെ പേര് പ്രേംപുരി എന്നാക്കി മാറ്റി. എന്നാൽ, ഇപ്പോഴും ജമൈപുര എന്ന് തന്നെയാണ് ഇവിടം അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here