കേരളത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം അഞ്ചാം വയസ്സിൽ തന്നെ

0
114

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം അ​ഞ്ചാം​ വ​യ​സ്സി​ൽ ത​ന്നെ​യെ​ന്നു​റ​പ്പി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം ആ​റ്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ന്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച കേ​ന്ദ്ര​നി​ർ​ദേ​ശം ഇ​തു​വ​രെ സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. ല​ഭി​ച്ചാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട്​ അ​റി​യി​ക്കും.

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ആ​റ്​ വ​യ​സ്സ്​​ മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​ന്നാ​ൽ ഒ​രു വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​ഞ്ച്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ ഇ​തി​ന​കം ഒ​ന്നാം ക്ലാ​സി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​റ്​ വ​യ​സ്സി​ലേ​ക്ക്​ ഇ​ത്​ മാ​റ്റി​യാ​ൽ നി​ല​വി​ൽ ഒ​ന്നാം ക്ലാ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ര​ണ്ടാം ക്ലാ​സി​ലേ​ക്ക്​ പ്ര​മോ​ഷ​ൻ ന​ൽ​കാ​നാ​വാ​ത്ത അ​വ​സ്ഥ വ​രും.

ഒ​ന്നാം ക്ലാ​സി​ൽ ആ​റ്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ പ്ര​വേ​ശ​ന​ത്തി​നി​ല്ലാ​തെ​യും വ​രും. സം​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ആ​റ്​ വ​യ​​സ്സ്​ എ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്വ​കാ​ര്യ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ അ​ഞ്ച്​ വ​യ​സ്സി​ൽ ത​ന്നെ​യാ​ണ്​ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം.

LEAVE A REPLY

Please enter your comment!
Please enter your name here