സീറ്റ് നല്‍കിയില്ല; തെലങ്കാനയിലെ ബിജെപി ഓഫീസ് നേതാക്കള്‍ അടിച്ചു തകര്‍ത്തു

0
240

ഹൈദരാബാദ്(www.mediavisionnews.in): നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ ഓഫീസ് അടിച്ചു തകര്‍ത്തു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധന്‍പാല്‍ സൂര്യ നാരായണ ഗുപ്തയുടെ അനുയായികളാണ് ആക്രണത്തിന് പിന്നില്‍.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ ധന്‍പാലിന് നിസാമാബാദില്‍ നിന്നും മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചിരുന്നു.

119 അംഗ തെലങ്കാന നിയമസഭയിലേക്ക് 66 സ്ഥാനര്‍ത്ഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് ഒക്ടോബര്‍ 20നും രണ്ടാം ലിസ്റ്റ് നവംബര്‍ 2നുമാണ് പുറത്തു വിട്ടിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here