ന്യൂഡൽഹി (www.mediavisionnews.in): രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി (പി.എ.സി) അംഗങ്ങൾക്ക് ജീവപര്യന്തം ശിക്ഷ. 1987 ൽ നടന്ന ഹാഷിംപുര കൂട്ടക്കൊലയിൽ 31 വർഷത്തിനുശേഷമാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരാണ് വിധി പറഞ്ഞത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ് പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
2015ൽ പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി നടപടിക്കെതിരെ യു.പി സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നൽകിയ ഹരജിയെ തുടർന്ന് പ്രോസിക്യൂഷൻ ജനറൽ ഡയറിയിലെ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. 2015ൽ പ്രതികളെ കുറ്റമുക്തരാക്കുന്ന വേളയിൽ യുവാക്കളെ ഹാഷിംപുരയിൽനിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്ന കാര്യം വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, പ്രതികളാരാണെന്ന് സംശയത്തിനതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് അന്ന് സാധിച്ചിരുന്നില്ല.
1987 മേയിൽ യു.പിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്ലിം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി െവടിവെച്ചു കൊന്നുെവന്നതാണ് കേസ്. ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്തു. മീറത്ത് വർഗീയ കലാപത്തിനിടെയാണ് സംഭവം. വർഷങ്ങൾ കഴിഞ്ഞ് 2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റ് മൂന്നു പേർ ഇൗ കാലയളവിൽ മരിച്ചു. ഇൗ കേസിെൻറ വിചാരണ ഗാസിയാബാദ് ജില്ല കോടതിയിൽനിന്ന് ഡൽഹി തീസ് ഹസാരി കോംപ്ലക്സിലെ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് 2002ൽ സുപ്രീംകോടതി ഉത്തരവിട്ടു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിെൻറ അഭാവത്തിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ