ആരിക്കാടി പുൽമാഡ് മൈദാനത്ത് അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു

0
155

ആരിക്കാടി: വടക്കെ മലബാറിലെ പ്രകൃതി രമണീയമായ കളി മൈദാനങ്ങളിൽ ഒന്നാണ് ആരിക്കാടി പുൽമാഡ് ഗ്രൗണ്ട്. പുഴകളും കായലുകളും പച്ചപ്പ് പരവധാനി വിരിച്ച പുൽമാടും കൊണ്ട് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മകുടം ചാർത്തുന്ന ഒരു മൈദാനം കൂടിയാണ് പുൽമാഡ്.

ഇവിടെ പതിറ്റാണ്ടുകളായി നാട്ടുകാർ കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങൾ ഇവിടുന്ന് പന്തു തട്ടി നാടിന് അഭിമാനമായ ഉയർച്ചയിൽ എത്തിയിട്ടുണ്ട്.

നാട്ടിലെ ക്ലബുകളുടെ കൂട്ടായിമ രൂപീകരിച്ചു കൊണ്ട് ഈ ഗ്രൗണ്ടിൽ ഒരു അഖിലേന്ത്യാ സൂപ്പർ സെവൻസ് ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ് നടത്തിപ്പിനായി കളമൊരുങ്ങുന്നു.

നാട്ടിലും വിദേശങ്ങളിലുമുള്ള വരുടെയും സംഘടന കൂട്ടായിമകളുടെയും സഹകരണത്തോടെ മെയ് മാസം ആദ്യ വാരം പ്രമുഖ സെവൻസ് ഫുട്ബോൾ ടീമുകളായ സബാൻ കോട്ടക്കൽ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, അൽ മദീന ചെർപ്പുളശേരി, മെഡി ഗാർഡ് അരീക്കോട്, എഫ് സി ഗോവ, ബാംഗ്ലൂർ എഫ് സി, ഷൂട്ടേർസ് പടന്ന, മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ , സിറ്റിസൻ ഉപ്പള തുടങ്ങിയ പ്രമുഖരായ ടിമുകളിലായി നൈജീരിയ, ഘാന, സെനഗൽ, ഐവരി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും, ഐ.എസ്.എൽ താരങ്ങളും, വിവിധ ടീമുകൾക്ക് വേണ്ടി കുപ്പായമണിയും.

ടൂർണമെന്റ് നടത്തിപ്പിനായി ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്ന ആലോചന യോഗത്തിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു, എ കെ ആരിഫ് അധ്യക്ഷത വഹിച്ചു, പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് ഉത്ഘാടനം ചെയ്തു.

നാട്ടിലെ പതിനൊന്നോളം ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികളും സംഘാടക പ്രതിനിധികളായ അബ്ദുല്ല ബന്നംഗുളം, റഫീഖ് അബ്ബാസ്, അഷ്‌റഫ്‌ നിമ്മാ, കാക്ക മുഹമ്മദ്‌, എൻ കെ അമ്മി, മുഹമ്മദ്‌ കുഞ്ഞി, സിദിഖ് ആനെബാഗിലു, ശരീഫ് പി കെ നഗർ, റഫീഖ് ഖാദർ, മൊയ്‌ദീൻ റെഡ്, മൊയ്‌ദീൻ അസിസ്, കബീർ മംഗല്പാടി,അലി ഗോളി.സിദിഖ് ദണ്ടഗോളി, അൻസാർ, ഹനീഫ, മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു. ബി.എ റഹിമാൻ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here