ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ ചിത കത്തിക്കുന്നതിന് തൊട്ട് മുമ്പ് കണ്ണുകള്‍ തുറന്നു. ഒഡീഷയിലെ തെക്കൻ ഗഞ്ചാം ജില്ലയിലെ ബെർഹാംപൂർ പട്ടണത്തിലാണ് സംഭവം. മരിച്ചതായി കരുതിയാണ് അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ ശ്മശാനത്തിലേക്ക് കൊണ്ട് പോയത്. ഒടുവിൽ ചിതയ്ക്ക് തീ കൊളുന്നതിന് തൊട്ട് മുമ്പാണ് സ്ത്രീ കണ്ണ് തുറന്നത്. സ്ത്രീക്ക് ഫെബ്രുവരി ഒന്നിനുണ്ടായ തീപിടുത്തത്തിൽ 50 ശതമാനം പൊള്ളലേറ്റിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അധികൃതർ മറ്റൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഭർത്താവ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മരണത്തോടെ മല്ലിടുന്ന അവസ്ഥയിലായിരുന്നു സ്ത്രീയെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. തിങ്കളാഴ്ചയാണ് സ്ത്രീ കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ശ്വസിക്കുന്നില്ലായിരുന്നുവെന്നും ഭര്‍ത്താവ് സിബാറാം പാലോ പറഞ്ഞു. ഇതോടെ മരിച്ചെന്ന് കരുതിയതെന്നും ഭര്‍ത്താവ് പറഞ്ഞു.
തുടര്‍ന്ന് ഒരു ഡോക്ടറെ വിളിക്കുകയോ മരണ സര്‍ട്ടിഫിക്കേറ്റിനായുള്ള കാര്യങ്ങള്‍ നോക്കികയോ ചെയ്യാതെ ഭര്‍ത്താവ് സ്ത്രീയുടെ ശരീരം അടുത്ത ശ്മശാനത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ചിതയ്ക്ക് തീ കൊളുത്താൻ പോകുമ്പോഴാണ് സ്ത്രീ കണ്ണ് തുറന്നത്. ഇതോടെ എല്ലാവരും ഞെട്ടി. ആളുകള്‍ സ്ത്രീയുടെ പേര് വിളിച്ചതോടെ സ്ത്രീ പ്രതികരിച്ചുവെന്നും ശരിക്കും അത്ഭുതപ്പെട്ടു പോയെന്ന് അയല്‍വാസിയായ കെ ചിരൻജിബി പറഞ്ഞു. തുടര്‍ന്ന് സ്ത്രീയെ വീട്ടിലേക്ക് കൊണ്ട് വരുകയും പിന്നീട് ആശുപത്രയില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയും ചെയ്തു.