തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂനിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. അതേസമയം ബന്ദ് കേരളത്തെ ബാധിക്കില്ല. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ബന്ദ് ആയതു കൊണ്ട് നാളെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും എന്ന് പരക്കെ പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.