‘അസലാമു അലൈക്കും ഗയ്സ്….. ‘ ; കശ്മീര്‍ ‘ജന്നത്ത്’ എന്ന് കുട്ടികൾ, ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ

0
190

രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും നീണ്ട വരണ്ട കാലത്തിന് പിന്നാലെ മഞ്ഞ് വീഴ്ചയില്‍ കശ്മീര്‍ കുളിരണിഞ്ഞു. പിന്നാലെ സഞ്ചാരികളുടെ വരവും ആരംഭിച്ചു. കശ്മീര്‍ വീണ്ടും സജീവമായി. ഇതിനിടെ കശ്മീരിലെ മഞ്ഞ് വീഴ്ചയെ കുറിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഈ വീഡിയോകളില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. രണ്ട് പെണ്‍കുട്ടികള്‍ കശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു വീഡിയോ. 

SrinagarGirl എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ മൂന്ന് ലക്ഷം പേരാണ് കണ്ടത്. ഈ വീഡിയോ ഇന്ത്യയിലെ വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര തന്‍റെ അക്കൌണ്ടിലൂടെ പങ്കുവച്ചപ്പോള്‍ കണ്ടത് നാലേകാല്‍ ലക്ഷത്തോളം പേരാണ്. വീഡിയോയില്‍ രണ്ട് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കശ്മീരിലെ മഞ്ഞ് വീഴ്ചയെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ‘അസലാമു അലൈക്കും ഗയ്സ്….. ‘ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി സംസാരിച്ച് തുടങ്ങുമ്പോള്‍ രണ്ടാമത്തെ കുട്ടി മഞ്ഞ് കൈകളിലെടുത്ത് നിലത്ത് എറിഞ്ഞ് രസിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വന്നെത്തിയ മഞ്ഞ് വീഴ്ചയില്‍ കുട്ടികള്‍ വളരെ ആവേശത്തിലാണ്. ഈ നിമിഷത്തിനായി തങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചെന്ന് കുട്ടി പറയുന്നു. ചുറ്റുമുള്ള വെളുത്ത മഞ്ഞടങ്ങിയ പ്രകൃതിയെ ‘ജന്നത്ത്’ (സ്വർഗം) എന്നാണ് കുട്ടി വിശേഷിപ്പിച്ചത്. ‘ഈ സ്വർഗത്തെ ഞങ്ങൾ ആവോളം ആസ്വദിക്കുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര ഇങ്ങനെ കുറിച്ചു, ”സ്ലെഡ്സ് ഓൺ സ്നോ അഥവാ ഷയാരി ഓൺ സ്നോ. എന്‍റെ വോട്ട് രണ്ടാമത്തേതിനാണ്,” വീഡിയോയില്‍ കൂടുതല്‍ സ്മാര്‍ട്ടായി കാര്യങ്ങള്‍ വിശദീകരിച്ച കുട്ടിയെ ഉദ്ദേശിച്ച് ആനന്ദ് കുറിച്ചു. ‘സ്ലെഡ്സ് ഓൺ സ്നോ അല്ലെങ്കിൽ ഷയാരി ഓൺ സ്നോ. എന്‍റെ വോട്ട് രണ്ടാമത്തേതിനാണ്.’ മഹീന്ദ്ര വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. ക്യൂട്ട് എന്നും സൂപ്പര്‍ ക്യൂട്ട് എന്നും നിരവധി പേര്‍ കുറിച്ചു.  പലരും കുട്ടികളുടെ നിഷ്ക്കളങ്കതയെ കുറിച്ച് എടുത്ത് പറഞ്ഞു. ‘മനോഹരമായ വീഡിയോ!’ മറ്റ് ചിലരെഴുതി. “ക്യൂട്ട്നെസ് ഓവർലോഡ്.”  എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘കുട്ടിക്കാലം ഇനിയൊരിക്കലും തിരിച്ച് വരില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here