മംഗൽപാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ദന്തൽ യൂണിറ്റ് അനുവദിച്ചു – എ.കെ.എം അഷ്റഫ് എം.എൽ.എ

0
173

ഉപ്പള: മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.

ഒരു ദന്തൽ സർജൻ , ദന്തൽ ഹൈജീനിസ്റ്റ്, ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട്കൂടിയ ദന്തൽ വിംഗ് സ്പെഷ്യാലിറ്റിയാണ് ആരംഭിക്കുന്നത്. താലൂക്ക് ആസ്ഥാന ആശുപത്രിയാണെങ്കിലും ദന്ത ചികിത്സക്ക് സൗകര്യമില്ലാത്തതിനാൽ രോഗികൾ പ്രയാസം നേരിടുന്നതിന് പരിഹാരമാകുമെന്നും ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ഐസെലേഷൻ വാർഡ് കെട്ടിടത്തിൽ ദന്തൽ യൂണിറ്റ് സജ്ജമാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here