തിരുവനന്തപുരം(www.mediavisionnews.in): ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ നടത്തുന്ന കാന്‍റീനുകളിലെ ഭക്ഷണത്തിന് ഇനിമുതല്‍ ജിഎസ്ടി ബാധകമാകും. ഹോട്ടല്‍ ഭക്ഷണത്തിന് ബാധകമായ അഞ്ച് ശതമാനം നികുതിയാകും കാന്‍റീന്‍ ഭക്ഷണത്തിനും ബാധകമാകുക.
കാന്‍റീനുകളില്‍ നിന്ന് ഭക്ഷണം നല്‍കുന്നത് വില്‍പ്പനയുടെ (സപ്ലൈ) നിര്‍വചനത്തില്‍ വരുമെന്നും അതിനാല്‍ ജിഎസ്ടി നിയമപ്രകാരം നികുതി ബാധകമാണെന്നുമാണ് കേരള അപ്പലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്‍റേതാണ് വിധി. ഹൈക്കോടതിയിൽനിന്നോ ജി.എസ്.ടി. ട്രിബ്യൂണലിൽനിന്നോ മറ്റൊരു തീരുമാനമുണ്ടാവുന്നതുവരെ ഈ നികുതി ബാധകമായിരിക്കും.