തിരുവനന്തപുരം: ലഹരിസംഘങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ‘ഓപറേഷൻ ഡി ഹണ്ടി’ന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയിൽ 285 പേർ അറസ്റ്റിലായി. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് വിപണനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടന്നത്. ഇതിൽ 1,820 പേരെ പരിശോധിച്ചതിലാണ് 300ഓളം പേർ പിടിയിലായത്. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓപറേഷൻ ഡി ഹണ്ട് തുടരുമെന്ന് പൊലീസ് അറിയിച്ചു.