ജയ് ശ്രീറാം വിളികളോടെ കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി; കേസെടുക്കാതെ പൊലീസ്

0
239

ഡൽഹി: മധ്യപ്രദേശിൽ ചർച്ചുകളിൽ അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവികൊടി കെട്ടിയത്. 50 പേരടങ്ങുന്ന ഹിന്ദുത്വവാദികളുടെ സംഘമാണ് ഇന്നലെയാണ് കൊടി കെട്ടിയത്. പള്ളികളിൽ അതിക്രമിച്ചു കടന്നത് കൊടി കെട്ടിയതിൽ പോലീസ് കേസെടുത്തില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ദാബ്തല്ലേ,ധാമ്നി നാഥ്,ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിൽ കാവിക്കൊടി നാട്ടിയത്. മാതാസുലേയിലെ CSI പള്ളിയിലും കാവിക്കൊടി നാട്ടി. മൂന്ന് പള്ളികളിൽ കെട്ടിയ കൊടി അഴിച്ചുമാറ്റിയെങ്കിലും ധംനിനാഥിലെ ചർച്ചിൽ കെട്ടിയ കാവികൊടി ഇതുവരെ മാറ്റിയില്ല.

പരാതി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ലെന്ന് ചർച്ച് അധികൃതർ പറയുന്നു. ജയ് ശ്രീറാം വിളികളോടെയാണ് പള്ളികളിൽ കൊടിനാട്ടിയത്. സംഭവത്തിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ സിങ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നൽകി. ഏതെങ്കിലും മതസ്ഥലത്ത് നിർബന്ധിച്ച് കൊടി നാട്ടുന്നത് കുറ്റകരമല്ലേ? എന്നും ദിഗ്‌വിജയ സിങ് ചോദിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും ഡിജിപിയെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here