മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമായപ്പോഴാണ് 2022ല്‍ ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്.
പിന്നീട് 2022ലും 2023ലും ടാറ്റ തന്നെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി തുടര്‍ന്നു. ഐപിഎൽ 2024-28ന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം ഐപിഎല്ലിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമാൽ പറഞ്ഞു. 2022ല്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎല്‍ മാറിയിരുന്നു.