റിയാദ്: സൗദിയില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്ന സ്‌പോണ്‍സേഴ്സിന് 15 വര്‍ഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാല്‍ പിഴയായി ലഭിച്ചേക്കാം. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം. തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല്‍ ഷഅ്‌ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.