ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

0
466

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here