ജനവികാരത്തെ മാനിക്കണം; രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡികെ ശിവകുമാർ

0
288

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്നായിരുന്നു ഡികെയുടെ പരാമർശം. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പറഞ്ഞു.

പ്രതിഷ്ഠാചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് സോണിയാ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള ആലോചന നടത്തിയത്.

അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here