ദുബൈ: ദുബൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കാനുള്ള ചെറിയ സ്ഥലങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യയിലെ വർധനയും പുതിയ യൂണിറ്റുകളുടെ അപര്യാപ്തതയുക്കുമൊപ്പം ആവശ്യക്കാരും വർധിച്ചതാണ് ചെറിയ യൂണിറ്റുകളുടെ ക്ഷാമം അനുഭവപ്പെടാൻ കാരണം. ബർ ദുബൈ, ദെയ്‌റ തുടങ്ങിയ ഓൾഡ് ദുബൈ ഭാഗങ്ങളിലാണ് ക്ഷാമമെന്ന് റിയൽ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.
ഈ പ്രദേശങ്ങളിൽ വികസന മേഖലകളുടെ ലഭ്യതക്കുറവ് കാരണം പുതിയ പദ്ധതികൾ വരാത്തതാണ് താമസ സൗകര്യങ്ങൾ കുറയാൻ കാരണം. ദുബൈയുടെ വമ്പൻ പദ്ധതികൾ പലതും ഈ മേഖലയിൽ അല്ലാത്തതിനാൽ പൊതുവിൽ ഈ മേഖലയ്ക്ക് ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ബിൽഡർമാർ ഈ മേഖലയിലേക്ക് വരാത്തതും താമസ സൗകര്യങ്ങൾ കുറയാൻ കാരണമായി.
ദുബൈയിലെ ജനസംഖ്യ കഴിഞ്ഞ വർഷം 100,000-ത്തിലേറെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 176,000-ത്തിലധികം വർധിച്ചു. അതേസമയം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിതരണം ചെയ്ത പുതിയ യൂണിറ്റുകളുടെ എണ്ണം ജനസംഖ്യയുടെ വളർച്ചയേക്കാൾ വളരെ കുറവാണ്. ഇത് വാടകയ്‌ക്ക് നൽകാനുള്ള ചെറിയ യൂണിറ്റുകളുടെ കുറവിന് കാരണമാകുന്നു.
റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ആസ്‌റ്റെകോയുടെ ത്രൈമാസിക താങ്ങാനാവുന്നതും പഴയതുമായ ദുബൈ പ്രദേശങ്ങളെ കുറിച്ച് വ്യക്തമാക്കിയുർന്നു. ഈ റിപ്പോർട്ട് പ്രകാരം 2023 മൂന്നാം പാദത്തിൽ അപ്പാർട്ട്‌മെന്റ് വാടക ഇരട്ട അക്ക വർധന ഉണ്ടായി. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 23 ശതമാനം വരെയാണ് വർധന.
അതേസമയം, ജനസംഖ്യയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ ന്യൂ ദുബൈ പ്രദേശങ്ങളിൽ ചെറിയ യൂണിറ്റുകൾ നിർമാണം നടക്കുന്നുണ്ടെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു. ഇത് 2040 ഓടെ ഏകദേശം 6 ദശലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.