ബന്തിയോട് (www.mediavisionnews.in): ഇച്ചിലങ്കോട് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി മർദിച്ച ശേഷം ദേശിയ പാതയോരത്ത് ഉപേക്ഷിച്ചു. മർദ്ദനമേറ്റ ഇച്ചിലങ്കോടിലെ ഹുസൈനി(33)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയയോടെയാണ് സംഭവം. ബന്തിയോട് വെച്ച് കാറിലെത്തിയ സംഘം ഹുസൈദിനെ ബലമായി പിടിച്ച് കയറ്റി പലസ്ഥലത്തും കൊണ്ട്പോയി മർദിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഹിദായത്ത് ബസാറിലെ പെട്രോൾ പാമ്പിന് സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയുടെ പിൻഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. റോഡരികിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട വഴിയാത്രക്കാരാണ് ഹുസൈദിനെ ആശുപത്രിയിൽ എത്തിച്ചത്. കുമ്പള പോലീസ് അന്വേഷിച്ച് വരുന്നു.