മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 8.64 കോടി രൂപ അനുവദിച്ചു: എ.കെ.എം അഷ്‌റഫ് എം.എൽ.എ

0
334

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 8.64 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു.

പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിൽനിന്ന് കർണാടകയിലേക്ക് എത്തുന്ന മാസ്‌കുമാരി-കുരുഡപ്പദവ് അന്തസ്സംസ്ഥാനപാത പുനരുദ്ധാരണത്തിന് 4.50 കോടിയും

ഉപ്പള-പത്തോടി, നയാബസാർ-എൻ.എച്ച്. കുദുക്കൊട്ടി-സോങ്കാൾ-പ്രതാപ് നഗർ -അംബേദ്കർ കോളനി, എൻ.എച്ച്. സ്‌കൂൾ-മുളിഞ്ച അമ്പലം, ഹിദായത്ത് നഗർ എൻ.എച്ച്. പച്ചിലമ്പാറ-ഉപ്പള ഭഗവതി അമ്പലം, മിയാപ്പദവ്-ചിഗ്റുപദവ്, ബങ്കര മഞ്ചേശ്വരം-കുളൂർ, കുഞ്ചത്തൂർ-കെദുമ്പാടി-നന്ദാരപ്പദവ്, ഓൾഡ് എം.സി.സി. റോഡ്, ദുർഗിപള്ള-ബെജ്ജ-മുന്നിപ്പാടി, മഞ്ചേശ്വരം-ഉക്കുട, സുന്നരഗോളി -ചിഗ്രുപദവ്-ബേരിക്ക എന്നീ റോഡുകൾക്ക് 64 ലക്ഷം രൂപയും അനുവദിച്ചു.

പെർമൂദ-ധർമത്തടുക്ക, ആരിക്കാടി-പുത്തിഗെ, ഉബ്ബത്തൊടി-ചേപ്പിനടുക്ക-ഇച്ചിലംബാടി-നായിക്കാപ്പ്, മംഗൽപാടി-ബാഡൂർ, മുളിഗദ്ദെ-ബേരിപ്പദവ്, പൂകട്ട-ബായിക്കട്ട-അനക്കട്ടെ, ധർമത്തടുക്ക-കന്യാല-ബെള്ളൂർ-ബെരീപ്പദവ് എന്നീ റോഡുകൾക്ക് 70 ലക്ഷം രൂപയും അനുവദിച്ചു.

മജിർപള്ള-ബോഡോഡി-കൊട്ടതാജെ, അടുക്കളഗട്ടെ-സുള്ളേ, മജിർപള്ള കുണ്ടടുക്ക-ബട്ടിപ്പദവ്, പനമങ്കളൂർ എം-പാത്തൂർ, ബട്ടിപ്പദവ്-തലക്കള മസ്ജിദ്, ഗേറുക്കട്ടെ-വൊർക്കാടി, ബേക്കറി ജങ്ഷൻ-കാവി സുബ്രഹ്മണ്യ, കോട്ടക്കാർ-പാത്തൂർ, കല്ലിഗെ-കൊമ്മങ്കള-കുരുദപ്പദവ് എന്നീ റോഡുകൾക്ക് ഒരു കോടി രൂപയും പെർള-പൂവനടുക്ക, നൽക്ക -ബെറിമൂല, അഡ്യനുടുക്ക-ബാഗിലപ്പദവ്, അടുക്കസ്ഥല-ഒടിയ, അടുക്കസ്ഥല-പാണാജെ,

പെർള കാട്ടുകുക്കെ എന്നീ റോഡുകൾക്ക് 70 ലക്ഷം രൂപയും അനുവദിച്ചു.

പെർള-ഏത്തടുക്ക റോഡ്-20 ലക്ഷവും മുഗു -പൊന്നങ്കള-ഉറുമി-പാടലടുക്ക റോഡ്-25 ലക്ഷവും സീതാംഗോളി-പെർള 40 ലക്ഷവും കുമ്പള-കഞ്ചിക്കട്ടെ-കൊട്ടക്കാർ-നായിക്കാപ്പ് റോഡ്-30 ലക്ഷവും അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here