ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ച തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. സഭയ്ക്ക് അകത്ത് അതിക്രമം കാണിച്ച രണ്ടു പേരും പുറത്ത് അതിക്രമം കാട്ടിയ രണ്ടുപേരുമാണ് പിടിയിലായത്. മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഗയുടെ പാസിലാണ് ഇവര്‍ പാര്‍ലമെന്റിനകത്തു കടന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. മൂന്നു പേരെ പിടികൂടിയത് എംപിമാരാണ്. അക്രമികളില്‍ നിന്നും സ്‌മോക് സ്‌പ്രേയാണ് പിടിച്ചെടുത്തത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. താനാ ശാഹി നഹി ചലേഗി എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. അമോല്‍ ഷിന്‍ഡേ നീലം കൗര്‍ എന്നിവരാണ് പിടിയിലായ രണ്ടുപേര്‍. ഏകാധിപത്യം നടക്കില്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
#WATCH | Delhi: Two protestors, a man and a woman have been detained by Police in front of Transport Bhawan who were protesting with colour smoke. The incident took place outside the Parliament: Delhi Police pic.twitter.com/EZAdULMliz
— ANI (@ANI) December 13, 2023