കണ്ണൂരിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്‍റെ ബുക്കിങ് ഈയാഴ്ച മുതൽ

0
245

കണ്ണൂർ (www.mediavisionnews.in): അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി എയർലൈൻ കമ്പനികൾ. ഇതിന്‍റെ ഭാഗമായി കണ്ണൂരിൽനിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കണ്ണൂരിൽനിന്ന് ഗൾഫിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയപട്ടികയ്ക്ക് രണ്ടുദിവസത്തിനകം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അംഗീകാരം ലഭിക്കുമെന്നാണ് എയർഇന്ത്യ അധികൃതരുടെ പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാൽ ഉടൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാകുമെന്ന് എയർഇന്ത്യ വൃത്തങ്ങൾ പറയുന്നു.

എയർഇന്ത്യയുടെ ആദ്യ സർവീസ് ഡിസംബർ ഒമ്പതിന് അബുദാബിയിലേക്ക് ആയിരിക്കുമെന്നാണ് സൂചന. സമയപട്ടികയിൽ അംഗീകാരം ലഭിച്ചാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അബുദാബിക്ക് പുറമെ ദുബായ്, ഷാർജ, റിയാദ്, മസ്ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽനിന്ന് സർവീസ് ഉണ്ടാടാകും.

എയർ ഇന്ത്യ എക്പ്രസ് കൂടാതെ സ്വകാര്യ വിമാന സർവീസ് കമ്പനികളായ ഗോഎയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവരും കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തരസർവീസുകളാകും ഈ കമ്പനികൾ നടത്തുക. ഗോഎയർ സർവീസ് ഉദ്ഘാടന ദിവസം മുതൽ ഉണ്ടാകും. എന്നാൽ സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ കമ്പനികളുടെ പ്രതിനിധികളുമായി കിയാൽ എം.ഡി വി തുളസീദാസ് നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും സർവീസ് സംബന്ധിച്ച ധാരണയായുകയെന്ന് അറിയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here