മഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി

0
202

തൃണമൂല്‍ എം പി മഹുവാ മൊയ്ത്രയെ പാര്‍ലെമെന്റില്‍ നിന്നും പുറത്താക്കി. അവര്‍ക്ക് എം പി എന്ന നിലയില്‍ ലഭിച്ച പാര്‍ലമെന്റിന്റെ ലോഗിനും പാസ് വേര്‍ഡും സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ തലവന് കൈമാറിയത് ഗുരുതരമായ കുറ്റമാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്നും അത് കൊണ്ട് ഇവരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്നും എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഇവരെ പുറത്താക്കിയത്

വ്യവസായിയായ ഹീരാനന്ദാനിക്കാണ് ഇവര്‍ തനിക്ക് എം പി നിലയില്‍ ലഭിച്ച ലോഗിനും പാസ് വേഡും ഇവര്‍ കൈമാറിയതെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഒരു പാര്‍ലമെന്റംഗത്തിന്റെ ധാര്‍മികതക്ക് നിരക്കുന്നതല്ലന്നും എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. ചോദ്യത്തിന് കോഴവാങ്ങി എന്ന ആരോപണമാണ് മെഹുവാ മൊയ്ത്രക്കെതിരെ ഉയര്‍ന്നത്.

ഹീരാനന്ദാനി ഗ്രൂപ്പില്‍ ഉപഹാരങ്ങളും സൗജന്യങ്ങളും കൈപ്പറ്റിയതും തെറ്റാണെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഹ്വ മൊയ്ത്രാ തനിക്ക് എം പിയുടെ ലോഗിനും പാസ് വേര്‍ഡും നല്‍കിയെന്ന ഹീരാനന്ദാനിയുടെ വെളിപ്പെടുത്തലും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here