സ്വർണം കടത്താൻ മലദ്വാരം വേണ്ട, അര മതി; പുത്തൻ മാർഗത്തിലൂടെ സഫീറലി കടത്താൻ ശ്രമിച്ചത് ഒന്നരക്കോടിയുടെ മുതൽ

0
169

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്. കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെ ചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ് GST ടീമിന് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ പങ്കെടുത്തു.

അതേസമയം, കൊല്ലത്ത് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വർഷത്തെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ സംഘം നടത്തിയ റെയ്‌ഡിൽ കഴിഞ്ഞ വർഷം ജൂലായ് ഇരുപതാം തീയതിയാണ് കരിക്കുഴി സ്വദേശി 25കാരനായ അമൽ പിടിയിലായത്. ഇയാളിൽ നിന്ന് 80 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തിരുന്നു. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചു ഇരട്ടി വിലയ്ക്ക് ചില്ലറ വിൽപ്പന നടത്തുന്നയാളായിരുന്നു പ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here