2023 അവസാനിക്കുന്നതിന് മുൻപ് ഏതെങ്കിലും ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം, ഡിസംബറിൽ 18 ദിവസം ബാങ്കുകൾ തുറന്നേക്കില്ല. പണിമുടക്കും ബാങ്ക് അവധികളും കൂടിയാണ് ഈ 18 ദിവസങ്ങൾ. ഇത് ഓരോ സംസ്ഥാനത്തെയും ബാങ്കിനെയും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്.
ഡിസംബറിൽ, ഗസറ്റഡ് അവധി, ആഴ്ചതോറുമുള്ള അവധി, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി എന്നിവയ്ക്ക് പുറമെ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ ആറ് ദിവസത്തെ പണിമുടക്കും നടക്കുന്നുണ്ട്. വിവിധ ബാങ്കുകളിൽ വിവിധ ദിവസങ്ങളിലായാണ് പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ഡിസംബറിൽ 6 ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബാങ്ക് പണിമുടക്ക്
ഡിസംബർ 5 – ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ
ഡിസംബർ 6 – കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഡിസംബർ 7 – ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്
ഡിസംബർ 8 – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഡിസംബർ 11 – എല്ലാ സ്വകാര്യ ബാങ്കുകളും
ബാങ്ക് അവധി
ഡിസംബർ 1 – സംസ്ഥാന സ്ഥാപക ദിനത്തോടനുബന്ധിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്ക് അവധി.
ഡിസംബർ 3 – ഞായർ
ഡിസംബർ 4 – സെന്റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ കാരണം ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 9 – മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും
ഡിസംബർ 10 – ഞായർ
ഡിസംബർ 12 – പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ കാരണം മേഘാലയയിൽ ബാങ്ക് അവധിയുണ്ടാകും.
ഡിസംബർ 13 – ലോസുങ്/നാംസങ് കാരണം സിക്കിമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 14 – ലോസുങ്/നാംസങ് കാരണം ഈ ദിവസവും സിക്കിമിൽ ബാങ്ക് അവധിയായിരിക്കും.
ഡിസംബർ 17 – ഞായർ
ഡിസംബർ 18 – യു സോസോ താമിന്റെ ചരമവാർഷികമായതിനാൽ മേഘാലയയിൽ ബാങ്ക് അവധി.
ഡിസംബർ 19 – വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്ക് അവധിയുണ്ടാകും.
ഡിസംബർ 23 – നാലാമത്തെ ശനിയാഴ്ച.
ഡിസംബർ 24 – ഞായർ
ഡിസംബർ 25 – ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും
ഡിസംബർ 26 – ക്രിസ്തുമസ് ആഘോഷങ്ങൾ കാരണം മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 27 – ക്രിസ്മസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.
ഡിസംബർ 30 – മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല.
ഡിസംബർ 31 – ഞായർ