കൺഫ്യൂഷനടിച്ച് ഏജന്റ്; 12 കോടി കാസർകോട്ടല്ലേ ? കണ്ണൂരോ എറണാകുളത്തോ, അതോ കർണാടകത്തിലേക്കോ !

0
225

കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട്ടെ ഹൊസങ്കടിയില്‍ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഏജൻസി.

ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തങ്ങളുടെ ഏജൻസിയിൽ നിന്നാണെന്ന് ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ കടകളിൽ ലോട്ടറി വിൽപ്പന നടത്തുന്നവരാണ് ഇവർ. കാറിൽ സഞ്ചരിച്ചും വിൽപ്പന നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനുണ്ട് എന്നും ഏജന്റ് പറയുന്നു. കര്‍ണാടകത്തില്‍ നിന്നും നിരവധി പേര്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

“കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലും ഞങ്ങള്‍ ടിക്കറ്റ് വില്‍ക്കുന്നുണ്ട്. ഭാഗ്യവാന്‍ ആരാണെന്ന് ഞങ്ങളും അന്വേഷിക്കുകയാണ്. എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 12 കോടിയില്‍ പത്ത് ശതമാനം ആണ് ഏജന്‍റ് വിഹിതം. മുന്‍മ്പ് ചെറിയ സമ്മാനങ്ങളൊക്കെ ഭാരതിന് അടിച്ചിട്ടുണ്ട്. പക്ഷേ ബമ്പര്‍ ആദ്യമാണ്. പൂജാ ബമ്പറിന്‍റെ രണ്ടാം സമ്മാനത്തില്‍ ഒന്നും നമുക്കാണെന്ന സൂചനയുണ്ട്. പക്ഷേ വ്യക്തത വന്നിട്ടില്ല”. എന്നാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജോജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് പൂജാ ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ നാല് കോടി JD 504106 JC 748835 JC 293247 JC 781889 എന്നീ നമ്പറുകള്‍ക്കാണ് ലഭിച്ചത്. ഒരുകോടി വീതം നാല് പേര്‍ക്കാണ് ലഭിക്കു.

LEAVE A REPLY

Please enter your comment!
Please enter your name here