വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ശ്രീലങ്കയ്ക്കെതിരായ 2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഇന്ത്യയ്ക്കായി നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു.
എംഎസ് ധോണിയായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി. എന്നാല്‍ അത് വീരേന്ദര്‍ സെവാഗ് ആണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ധോനിക്കൊപ്പം കളിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍. ഞങ്ങള്‍ വലിയ കൂട്ടുകെട്ടുകള്‍ പങ്കിട്ടു- ഗംഭീര്‍ പറഞ്ഞു.
അതേസമയം, ഗംഭീര്‍ തന്റെ അന്താരാഷ്ട്ര കരിയറിലെ ഭൂരിഭാഗം സമയവും വീരേന്ദര്‍ സെവാഗിനൊപ്പമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ധോണി മധ്യനിരയിലാണ് ബാറ്റ് ചെയ്യാറുണ്ടായിരുന്നതെങ്കിലും ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോഴും, വിക്കറ്റുകള്‍ക്കിടയില്‍ ഓടുമ്പോഴും ഇരുവര്‍ക്കമിടയിലുള്ള മികച്ച ആശയവിനിമയം വ്യക്തമായിരുന്നു.
വിരമിച്ചതിന് ശേഷം ധോണിയുടെ സ്ഥിരം വിമര്‍ശനകനാണ് ഗംഭീര്‍. അതിനാല്‍ ഗംഭീര്‍നിന്ന് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ധോണിയാണെന്ന പ്രതികരണം ക്രിക്കറ്റ് പ്രേമികളില്‍ ആശ്ചര്യം സൃഷ്ടിച്ചിട്ടുണ്ട്.