അഞ്ച് ബജ്റംഗ്ദൾ നേതാക്കളെ ദക്ഷിണ കന്നട ജില്ല കടത്താൻ നോട്ടീസ്

0
143

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി പൊലീസ് നോട്ടീസ് നൽകി. പുത്തൂർ അസി.പൊലീസ് കമ്മീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരായി ഓരോരുത്തർക്കും നിർണയിച്ച പ്രകാരം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് കെട്ടുകെട്ടണം.

ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹകൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ.ദിനേശ്,പി.പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി.നിഷാന്ത്,കെ.പ്രദീപ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.സദാചാര ഗുണ്ടായിസം, സാമുദായിക വിദ്വേഷം സൃഷ്ടിക്കൽ,കാലിക്കടത്ത് തടയലിന്റെ പേരിൽ അക്രമം എന്നിങ്ങനെ പുത്തൂർ, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളാണിവർ.ബല്ലാരി, ഭഗൽകോട്ട് എന്നിവയാണ് നാടുകടത്താൻ നിർണയിച്ച ജില്ലകൾ.

നോട്ടീസ് കൈപ്പറ്റിയവർ തന്നെ സമീപിച്ചതിനെത്തുടർന്ന് അസി.പൊലീസ് കമ്മീഷണറെ കണ്ട് കോൺഗ്രസിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടതായി ദക്ഷിണ കന്നട എംപി നളിൻ കുമാർ കട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒന്നോ രണ്ടോ കേസുകളുടെ പേരിൽ നാടുകടത്തുകയാണെങ്കിൽ തന്നെയാണ് ചെയ്യേണ്ടതെന്ന് കട്ടീൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ നാടുകടത്തൽ നോട്ടീസ് ലഭിച്ച മൂന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ഹൈകോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here