തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ച് സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
2024 ലെ അവധി ദിനങ്ങൾ
ജനുവരി 26 – റിപ്പബ്ലിക് ദിനം
മാർച്ച് 08 – മഹാ ശിവരാത്രി
മാർച്ച് 29- ദുഃഖവെള്ളി
ഏപ്രിൽ 10 – ഈദുൽ ഫിത്വർ (റംസാന്‍)
ഏപ്രിൽ 21 – മഹാവീർ ജയന്തി
മെയ് 23- ബുദ്ധപൂർണിമ
ജൂണ്‍ 17 – ഈദുൽ സുഹ (ബക്രീദ്)
ജൂലൈ 16 – മുഹറം
ഓഗസ്റ്റ് 15 – സ്വാതന്ത്യദിനം
ഓഗസ്റ്റ് 26 – ജന്മാഷ്ടമി
സെപ്തംബർ 16 – നബിദിനം
ഒക്ടോബർ 2 – ഗാന്ധിജയന്തി
ഒക്ടോബർ 11 – ദുർഗ്ഗാഷ്ടമി
ഒക്ടോബർ 13 – വിജയദശമി
ഒക്ടോബർ 31 – ദീപാവലി
നവംബർ 15 – ഗുരുനാനാക് ജയന്തി
ഡിസംബർ 25 – ക്രിസ്മസ്
ഇവയിൽ ഏപ്രിൽ 10: ഈദുൽ ഫിത്വർ (റംസാൻ) , ജൂൺ 17 – ഈദുൽ സുഹ (ബക്രീദ്), ജൂലൈ 16-മുഹറം, സെപ്തംബർ 16 – നബിദിനം എന്നിവ ചന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.
43 നിയന്ത്രിത അവധി ദിനങ്ങളിൽ 2 എണ്ണം ജീവനക്കാർക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയിൽ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാർച്ച് 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാർച്ച് 31 ഈസ്റ്റർ, ഏപ്രിൽ 13 വിഷു, ഓഗസ്റ്റ് 8 കർക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബർ 7 ഗണേശചതുർത്ഥി, സെപ്തംബർ 14 ഒന്നാംഓണം, സെപ്തംബർ 15 തിരുവോണം, സെപ്തംബർ 16 മൂന്നാംഓണം, സെപ്തംബർ 17 നാലാം ഓണം, സെപംതംബർ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉൾപ്പെടുന്നു.