മംഗളൂരു: എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിച്ച രണ്ട് മഞ്ചേശ്വരം സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജലഗുഡ്ഡു സ്വദേശി ഷംസുദ്ധീന്‍ (38), ഹൊസബെട്ടു ഗൂഡേക്കേരി ഹൗസിലെ മുസ്തഫ (37) എന്നിവരെയാണ് മംഗളൂരു സിസിബി ക്രൈം ബ്രാഞ്ച്) പൊലീസ് പിടികൂടിയത്.
തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയ്ക്കടുത്ത് മയക്കുമരുന്നു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയിലും, 75,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.സി.പി സിദ്ധാര്‍ത്ഥ ഗോയല്‍, ക്രൈം ആന്‍ഡ് ട്രാഫിക് ഡി.സി.പി ദിനേശ് കുമാര്‍, സിസിബി യൂണിറ്റ് എസിപി പിഎ ഹെഗ്ഡെയുടെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.