ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് മികച്ച പ്രകടനമാണ് യുവതാരം ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് ഏഴ്് ഫോറും 2 സിക്സും ഉള്‍പ്പെടെ 77 റണ്‍സാണ് ശ്രേയസ് നേടിയത്. ആദ്യം നിരവധി ഡോട്ട്ബോളുകള്‍ വരുത്തി സമ്മര്‍ദ്ദത്തോടെയാണ് ശ്രേയസ് ബാറ്റിംഗ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു.
മത്സരത്തിന്റെ ഇടവേളക്കിടെ ഇഷാന്‍ കിഷനിലൂടെ നായകന്‍ രോഹിത് ശര്‍മ ശ്രേയസ് അയ്യര്‍ക്ക് എന്തോ സന്ദേശം കൈമാറുന്നത് കാണാനായിരുന്നു. ഇതിന് ശേഷമാണ് ശ്രേയസ് ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഇഷാന്‍ വഴി രോഹിത് കൈമാറിയ സന്ദേശം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്.
ഒരുവശത്ത് കോഹ്‌ലി നിലയുറപ്പിക്കുമ്പോള്‍ മറുവശത്ത് ആക്രമിക്കാനാണ് രോഹിത് ആവശ്യപ്പെട്ടതെന്ന് ശ്രേയസ് പറഞ്ഞു. മാനേജ്മെന്റിനും രോഹിത്തിനും നന്ദി. അവര്‍ എനിക്ക് ഇന്നിംഗ്സിനിടെ വ്യക്തത നല്‍കി. അത് എന്നെ വളരെയധികം സഹായിച്ചെന്നും ശ്രേയസ് പറഞ്ഞു.
തകര്‍പ്പന്‍ തുടക്കത്തിന് ശേഷം രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായ നിര്‍ണായക നിമിഷത്തിലാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. കേശവ് മഹാരാജ് ആക്രമണത്തിലേക്ക് പ്രവേശിച്ചതോടെ താരം സമ്മര്‍ദ്ദത്തിലായി. രോഹിത്തിന്റെ ഉപദേശത്തിന് ശേഷം അദ്ദേഹം ആക്രമണാത്മകതയും ജാഗ്രതയും കലര്‍ത്തി സ്‌കോര്‍ബോര്‍ഡ് നല്ല വേഗതയില്‍ ചലിപ്പിച്ചു. അയ്യരുടെ ഇന്നിംഗ്സ് വിരാട് കോഹ്ലിയെ തന്റെ ഇന്നിംഗ്സ് നങ്കൂരമിടാനും ബോര്‍ഡില്‍ മൊത്തം 325 റണ്‍സ് രേഖപ്പെടുത്താനും സഹായിച്ചു.
Ravi Shastri's commentary on Rohit's instructions to Ishan Kishan for the Kohli and Iyer😂😂
"Woh batsman phir andar aakar bolega Ishan toh kuch aur hi bola tha, aur phir chaddi kisi aur ki ghis jaayegi" pic.twitter.com/y80C2HeKpV
— Jay Kamat (@JayendraKamat) November 5, 2023
w