ഏകദിന ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. കളിച്ച മത്സരങ്ങളില്‍ എട്ടിലും ജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഇപ്പോഴിതാ ഇന്ത്യക്കു സെമിയില്‍ എതിരാളികളായി ലഭിക്കേണ്ട ടീം ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.
ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണെ് സെമി ഫൈനലില്‍ ഇന്ത്യ കളിക്കേണ്ടതെന്നാണ് ഗാംഗുലി അഭിപ്രായപ്പട്ടിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിനേക്കാള്‍ വലിയൊരു മല്‍സരം ലോകകപ്പില്‍ സംഭവിക്കാനില്ലെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലിലേക്കു പാകിസ്ഥാന്‍ യോഗ്യത നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിനേക്കാള്‍ വലുതായി ഒന്നുമില്ല- ഗാംഗുലി പറഞ്ഞു.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ടു പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. ഇവരിലൊരാളാകും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.