മുംബൈ: മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഈ ലോകകപ്പില്‍ മുഹമ്മദ് ഷമി കളിച്ചത്. വീഴ്ത്തിയതാവട്ടെ 14 വിക്കറ്റുകളും. രണ്ട് തവണ അഞ്ച് വിക്കറ്റും നേടി. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ടീമിലെത്തിയ ഷമി ടീമിന്റെ നെടുംതൂണാവുകയാണ്. ശ്രീലങ്കയേയും തകര്‍ത്തതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 302 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്ക 19.4 ഓവറില്‍ 55ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടത്തിനെ പിന്നാലെ ബൗളിംഗ് കോച്ച് പരസ് മാംബ്രയോടുള്ള നന്ദി സൂചകമായിട്ട് വ്യത്യസ്ഥ രീതില്‍ ആഘോഷിച്ചിരുന്നു.
എന്നാല്‍ മറ്റൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അഞ്ച് വിക്കറ്റിന് ശേഷം ഷമി ഗ്രൗണ്ടില്‍ സുജൂദ് ചെയ്യാന്‍ ശ്രമിച്ചുവെന്നും പിന്നീട് പിന്‍വലിയുകയായിരുന്നു എന്നുമാണ് വാദം. അഞ്ച് വിക്കറ്റിന് ശേഷം ആകാശത്തേക്ക് കൈ ഉയര്‍ത്തി കാണിച്ച ഷമി ഗ്രൗണ്ടില്‍ നമസ്‌ക്കരിക്കുന്ന രീതിയില്‍ മുട്ടുകുത്തി നിന്നിരുന്നു. പിന്നീട് സഹതാരങ്ങള്‍ ഓടിയടുത്തപ്പോള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വന്ന ചില പോസ്റ്റുകള്‍ കാണാം…
Mohammed Shami was about to do Sajda and then stopped midway, Bulldozer moved in-front of his eyes.#INDvsSL pic.twitter.com/KpCGVxaR0x
— Sher Khan (@skzamin) November 3, 2023
After taking a five-wicket haul, Mohammed Shami sat on his knees to perform Sajda but suddenly stopped to do so…!!!
Was he scared of something at Wankhede Stadium? Or does a player come in front of him quickly? pic.twitter.com/DYDm9sfhUt
— Tanveer Hassan (@tanveercric56_) November 2, 2023
358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേയിലെ ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.