മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
105

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളില്‍ ഇന്നും, നവംബര്‍ 3 മുതല്‍ 5 വരെ കേരളത്തിലുടനീളവും ശക്തമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.

ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ കനത്ത മഴക്കാണ് സാധ്യത. വെള്ളിയാഴ്ച്ച പത്ത് ജില്ലകളിലും, ശനിയാഴ്ച്ച പന്ത്രണ്ട് ജില്ലകള്‍ക്കുമാണ് യെല്ലോ അലര്‍ട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കന്‍/ വടക്കന്‍ കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായ ഇടത്തരം മഴ തുടരുമെന്നാണ് പ്രവചനം.

അതേസമയം കേരള തീരത്ത് 01112023 (ഇന്ന്) രാത്രി 11.30 വരെ 1.2 മുതല്‍ 2.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്‌നാട് തീരത്ത് 1.2 മുതല്‍ 2.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. എങ്കിലും നിലവില്‍ കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here