പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി

0
141

കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയിൽ, വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം.

സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിർദ്ദേശ പ്രകാരം ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here