കുരുതിക്കളമായി ഗാസ: മരണം 7000 കടന്നു; ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

0
182

ഗാസസിറ്റി: ഇസ്രയേൽ ബോംബാക്രമണത്തിൽ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാ​സി​ന്റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 225 ലധികം ആളുകളെ ബന്ദികളാക്കിയിട്ടുള്ളതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗാസയിൽ ഇതുവരെ 7000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2913 കുട്ടികളും 1709 സ്ത്രീകളും അടക്കം 7028 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. 2005ന് ശേഷം ഗാസയിലെ യുദ്ധ മരണങ്ങളിലെ ഏറ്റവും വലിയ സംഖ്യയാണിതെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം ഇസ്രായേൽ-ലെബനൻ അതിർത്തിക്ക് സമീപം തെക്കൻ ലെബനനിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമ- ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ലെബനൻ സ്റ്റേറ്റ് മീഡിയ പറയുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതിർത്തി പട്ടണമായ ഐത അൽ ഷാബിന് സമീപമുള്ള വയലുകളിൽ തീ പടർന്നുപിടിച്ചതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here