കണ്ണൂരിൽനിന്ന്​ ​തെക്കോട്ടും മംഗളൂരുവിൽനിന്ന്​ വടക്കോട്ടും മാത്രം ട്രെയ്നുകൾ; കാഴ്ചക്കാരായി കാസർ​കോട്ടുകാർ

0
176

കാ​സ​ർ​കോ​ട്​: വെ​ള്ളം വെ​ള്ളം സ​ർ​വ​ത്ര, തു​ള്ളി​കു​ടി​ക്കാ​നി​ല്ല​ത്രെ എ​ന്നു പ​റ​യു​ന്നതു ​പോ​ലെ​യാ​ണ് കാ​സ​ർ​കോ​ടു​കാ​രു​ടെ തീ​വ​ണ്ടി​യാ​ത്ര സൗ​ക​ര്യം. വ​ണ്ടി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും ത​ല​ങ്ങും​വി​ല​ങ്ങും പാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​ന്ധ്യ​മ​യ​ങ്ങും മു​മ്പ് വീ​ടെ​ത്താ​നു​ള്ള വ​ണ്ടി​ക​ൾ കാ​സ​ർ​കോ​ടു​കാ​ർ​ക്കി​ല്ല.

ഒ​രു ദി​വ​സ​ത്തെ ആവശ്യത്തിനാണെങ്കിലും അ​ടു​ത്ത നഗരങ്ങളായ കോ​ഴി​ക്കോ​ടും മം​ഗ​ളൂ​രു​വി​ലും മു​റി​യെ​ടു​ത്ത്​ താ​മ​സി​ച്ച് യാ​ത്ര ചെയ്യേണ്ട സ്ഥി​തി​യാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് തെ​ക്കോ​ട്ടും മം​ഗ​ളൂരു​വി​ൽ​നി​ന്ന് വ​ട​ക്കോ​ട്ടും ന​ഗ​ര​ങ്ങ​ൾ തീ​വ​ണ്ടി​യാ​ത്ര​യു​ടെ വാ​തി​ൽ​തു​റ​ക്കു​മ്പോ​ൾ കാ​സ​ർ​കോടുകാ​ർ പ്ലാ​റ്റു​ഫോ​മി​ൽ ഇ​രു​ന്ന് വ​ണ്ടി​പോ​കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാ​ൻ വി​ധി​ക്ക​പ്പെ​ടു​ന്നു. വൈ​കീ​ട്ട് ആ​റ​ര​ക്ക് കോ​ഴി​ക്കോ​ട് എ​ത്തി​യ ഒരാൾക്ക് കാ​സ​ർ​കോ​ട് എ​ത്തണമെങ്കിൽ ഒ​രു ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

തു​റ​മു​ഖ-​വി​മാ​ന​ത്താ​വ​ള ന​ഗ​ര​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ടും മം​ഗ​ളൂരു​വും. ഇരു ന​ഗ​ര​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണ് കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​ർ. ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, എ​യ​ർ​പോ​ർ​ട്ട്​ എ​ല്ലാത്തിനും ആശ്രയം മം​ഗ​ളൂ​രുവാണ്. എന്നാൽ, ഇ​വി​ടെ​നി​ന്ന് 6.15ന് ​ശേ​ഷം തെ​ക്കോട്ടേക്ക് ​വ​ണ്ടി​യി​ല്ല. മം​ഗ​ളൂ​രുവിലെ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​വ​ർ ഏ​റെ​യും അ​വി​ടെ ത​ങ്ങേ​ണ്ടി​വ​രുന്നു. പി​ന്നെ​യു​ള്ള​ത് അ​ർ​ധ​രാ​ത്രി​യിലെ ചെ​ന്നൈ മെ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here