ദുബൈ:സാങ്കേതിക പ്രദര്‍ശനങ്ങളില്‍ ഒന്നായ ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന് ദുബൈയില്‍ തുടക്കം. 11 പുത്തന്‍ ടെക്‌നോളജി പദ്ധതികള്‍ അവതരിപ്പിച്ച എക്‌സിബിഷന്റെ ഭാഗമായി ദുബായ് എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനുള്ള ഏറ്റവും നൂതനമായ 5 സ്മാര്‍ട്ട് ഗേറ്റുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.നീണ്ട കാലത്തെ ട്രയലുകള്‍ക്കും സുരക്ഷ പ്രക്രിയകള്‍ക്കും ശേഷമാണ് ഔദ്യോഗികമായി പാസ്‌പോര്‍ട്ട് ഇല്ലാതെ സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്ന് പോകുന്ന നടപടി ക്രമം ആരംഭിച്ചത്
മുന്‍കൂട്ടി തങ്ങളുടെ പാസ്‌പോര്‍ട്ടോ അല്ലെങ്കില്‍ എമിറേറ്റ് ഐഡിയോ ടെര്‍മിനല്‍ 3ലെ കൗണ്ടറില്‍ റജിസ്റ്റര്‍ താമസക്കാര്‍ക്ക് മാത്രമെ ഈ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.ഒറ്റ തവണ റജിസ്റ്റര്‍ ചെയ്താല്‍, പിന്നീടുള്ള യാത്രയ്ക്ക് സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കാന്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്‌ക്രീനില്‍ മുഖം കാണിച്ചാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാം. എന്നാല്‍ യാത്രികര്‍ എപ്പോഴും തങ്ങളുടെ യാത്ര രേഖകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്.