ഉപ്പള (www.mediavisionnews.in): ഉപ്പള ഗേറ്റിലെ വിവാഹ ദിനത്തില്‍ കോലം കെട്ടി തുള്ളിയ കുട്ടികള്‍ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ മാപ്പു പറഞ്ഞു. ഉപ്പളയിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും,ഫാസ്‌ക് ക്ലബ് ഭാരവാഹികളും കുട്ടികളെ വിളിച്ചു കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു.ഒരു ദുര്‍ബല നിമിഷത്തില്‍ അവിവേകമായി ചെയ്തു പോയതാണെന്നും ഇനി ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്നും,ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നും കുട്ടികള്‍ പറഞ്ഞു.
യാതൃശ്ചികമായാണ് ഇത് സംഭവിച്ചത്.ആരെയും മോശമാക്കണമെന്ന ഉദ്ദേശത്തിലല്ല.ഇങ്ങനെയൊക്കെ ആയിപ്പോയതില്‍ സംഘടമുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം ഇനി ഉപ്പളയിലും പരിസരത്തും നടത്താതിരിക്കാന്‍ മുന്കയ്യെടുക്കുമെന്നു സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡണ്ട് സാലി,സെക്രട്ടറി ലത്തീഫ്അറബി ,ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് ഫാസ്‌ക് ഉപ്പളഗേറ്റിന്റെ ഭാരവാഹികളും ചേര്‍ന്നാണ് കുട്ടികള്‍ക്ക് ഉപദേശം നല്‍കിയത്.